Encyclopedia

ഓസ്ട്രേലിയന്‍ ബേഡ് ഓര്‍ക്കിഡ്

pterostylis barbata എന്ന് ശാസ്ത്രനാമമുള്ള ഓര്‍ക്കിഡാണ് ഓസ്ട്രേലിയന്‍ ബേഡ് ഓര്‍ക്കിഡ്.ബാര്‍ബേറ്റ എന്ന വാക്കിന് കൂര്‍ത്ത ചുണ്ട് എന്നാണര്‍ത്ഥം. ഈ ഓര്‍ക്കിഡ് പൂവ് കണ്ടാല്‍ ചുണ്ട് കൂര്‍പ്പിച്ചുനില്‍ക്കുന്ന ചെറുപക്ഷിയാണ് എന്നേ തോന്നൂ. ഓസ്ട്രേലിയയാണ് ഇവയുടെ ജന്മദേശം. മണ്ണില്‍ വളരുന്ന ഈ ഓര്‍ക്കിഡിന്‍റെ ഇലകള്‍ നിലംപറ്റി കിടക്കുന്നു.ഒരു ചെടിയില്‍ ഒരു പൂവ് മാത്രമെ ഉണ്ടാകാറുള്ളൂ. പൂക്കളില്‍ കാണുന്ന പച്ചനിറത്തിലുള്ള വരകളാണ് ഈ പൂവിനെ മനോഹരിയാക്കുന്നത്. പ്രധാന ഇതള്‍ പക്ഷിത്തൂവല്‍ പോലെ നീണ്ടുകിടക്കുന്നു.