Encyclopedia

ഓര്‍ക്കിഡ് വ്യവസായം

ഓര്‍ക്കിഡ് കൃഷി ഇന്ന് വലിയ വരുമാനമുള്ള വ്യവസായമാണ്. വര്‍ഷം  തോറും ആഗോളതലത്തില്‍ കോടിക്കണക്കിന് ഡോളറിന്റെ ഓര്‍ക്കിഡ് കച്ചവടം നടക്കുന്നുണ്ടെന്നാണ് കണക്ക്. നൂറുകോടിയിലധികം ഓര്‍ക്കിഡ് തൈകളും മൂന്നുകോടി കിലോഗ്രാമില്‍ അധികം ഓര്‍ക്കിഡ് തൈകളും മൂന്നുകോടി കിലോഗ്രാമില്‍ അധികം ഓര്‍ക്കിഡ് പുഉക്കളുമാണ് 2017-ല്‍ വിപണികളില്‍ വില്പനയ്ക്കെത്തിയത്.

  നെതര്‍ലന്‍ഡ്‌സ്‌, തായ്വാന്‍, തായ് ലന്‍ഡ്‌,സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് കയറ്റുമതിയില്‍ മുന്‍പില്‍ നില്‍ക്കുന്നത്. ജപ്പാന്‍, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും ഓര്‍ക്കിഡ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലും ഓര്‍ക്കിഡ് കൃഷി വലിയ തോതില്‍ നടക്കുന്നുണ്ട് അരുണാചല്‍ പ്രദേശ്‌,മിസോറം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഓര്‍ക്കിഡ് കൃഷിയുണ്ട്.