എളുപ്പം തയ്യാറാക്കാവുന്ന നാരങ്ങാ അച്ചാര്‍
ചേരുവകള്‍
ചെറുനാരങ്ങ – 12 എണ്ണം
മസാലപ്പൊടി- 2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
മുളക്- പാകത്തിന്
എണ്ണ- 2 ടീസ്പൂണ്‍
അയമോദകം – 1 ടീസ്പൂണ്‍
പഞ്ചസാര- 2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കുക. എണ്ണ ചൂടാക്കി അയമോദകം പൊട്ടാന്‍ തുടങ്ങുമ്പോള്‍ മുറിച്ച നാരങ്ങാകഷണങ്ങളും മറ്റ് ചേരുവകളും ചേര്‍ക്കുക. അതിനുശേഷം തിളപ്പിക്കണം. നാരങ്ങ വേവിച്ച ശേഷം അടുപ്പില്‍ നിന്നിറക്കി വയ്ക്കുക. തണുത്ത ശേഷം കുപ്പിയിലാക്കുക.