എയ്ഡ്സ് ദിനം
എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, ബോധവത്കരണം നടത്തുക, രോഗികള്‍ക്ക് പൊതുസമൂഹത്തില്‍ ജീവിക്കാന്‍ സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയവയില്‍ ഊന്നിയാണ് ഇന്ന് ലോകമെങ്ങും എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 1995-ല്‍ അമേരിക്കയിലാണ് എയ്ഡ്സ് ദിനം ആരംഭിച്ചത്, പിന്നീട് എല്ലാ രാജ്യങ്ങളും പിന്തുടരുകയും ആഗോളദിനമായി യു,എന്‍ അംഗീകരിക്കുകയും ചെയ്തു. എയ്ഡ്സിനെക്കുറിച്ച് ഞാന്‍ ബോധവാനാണ് എന്നതിന്‍റെ സൂചനയായി അന്നേ ദിവസം ലോക വ്യാപകമായി ചുവന്ന റിബണ്‍ അണിയാറുണ്ട്.