EncyclopediaTell Me Why

എണ്ണയും വെള്ളവും

എണ്ണ തേച്ചു വെള്ളത്തില്‍ കുളിക്കുന്നവരാണ് നമ്മള്‍, എന്നാല്‍ ഈ എണ്ണയും വെള്ളവും തമ്മിലാണെങ്കിലോ? ബദ്ധശത്രുക്കളും. ഒട്ടുമിക്ക വസ്തുക്കളെയും ലയിപ്പിക്കുന്ന വെള്ളത്തില്‍ എണ്ണ ലയിക്കില്ല. എണ്ണയുടെയും വെള്ളത്തിന്റെയും ഈ വഴക്കിനു പിന്നില്‍ രസതന്ത്രമുണ്ട്.

  ഒരേ സ്വഭാവമുള്ളവര്‍ തമ്മില്‍ ലയിക്കും എന്നാണ് രസതന്ത്രം പറയുന്നത്, വെള്ളം ഒരു പോളാര്‍ തന്മാത്രയാണ്, അതായത് രണ്ടറ്റങ്ങളില്‍ പോസിറ്റീവ്, നെഗറ്റീവ് ചാര്‍ജുകള്‍ ഉള്ള ഒരു തന്മാത്ര, എന്നാല്‍ എണ്ണ കാര്‍ബണ്‍ ആറ്റങ്ങളും മറ്റും നിറഞ്ഞ ഒരു ഓര്‍ഗാനിക്ക് സംയുക്തമാണ്. ചാര്‍ജുകളോന്നും വെവ്വേറെ നില്‍ക്കാത്ത ഒരു നോണ്‍ പോളാര്‍ സംയുക്തം ഇതാണ് ഇവ തമ്മില്‍ ചേരാത്തതിന്റെ പ്രധാന കാരണം ഉപ്പു പോലുള്ള അയോണികസംയുക്തങ്ങള്‍ പോസിറ്റീവ്, നെഗറ്റീവ് ചാര്‍ജുള്ളവയാണ്. അതുകൊണ്ട് അവ വെള്ളത്തില്‍ നന്നായി ലയിച്ചുചേരും.

  വെള്ളത്തെ അപേക്ഷിച്ച് വളരെ വലുപ്പമുള്ള തന്മാത്രയാണ് എണ്ണയുടേത്, അവ തമ്മില്‍ ചേരുന്നതിനു ഇതും ഒരു തടസ്സമാണ്, എണ്ണയുടെ അതേ സ്വഭാവമുള്ള ഓര്‍ഗാനിക് ലായനികളില്‍ എണ്ണയും നന്നായി ലയിക്കും.