ഇസ്തംബുള്‍
ബൈസാന്റിയം, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ പേരുകളിലാണ് പണ്ട് ഇസ്താംബുള്‍ അറിയപ്പെട്ടിരുന്നത്. 1923 വരെ ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. പിന്നീട് ഈ പദവി നഷ്ടമായതോടെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പേര് ഇസ്തംബുള്‍ എന്നാക്കി.
ബോസ്പെറോസ് കടലിടുക്കിനടുത്ത് സ്ഥിതിചെയ്യുന്ന ഇസ്തംബുള്‍ യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. തുര്‍ക്കിയുടെ സാംസ്കാരിക- സാമ്പത്തിക കേന്ദ്രമാണിത്. ഇസ്തംബുളിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ 1985-ല്‍ യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളാണ്. സുല്‍ത്താന്‍ അഹ്മദ്മസ്ജിദ്, ഹാഗിയ സോഫിയ, കോറ പള്ളി, എന്നിവയാണ് ഇവിടത്തെ പ്രധാന ചരിത്രസ്മാരകങ്ങള്‍.