ഇലിമ്പി
മികച്ച ഒരു ഔഷധവൃക്ഷമായ ഇലിമ്പി കേരളത്തിലെ പല പ്രദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. ഇലിമ്പിപ്പുളി പച്ചയായി തന്നെ കഴിക്കാം. ഇത് ദാഹശമിനിയും പിത്തദോഷശമിനിയുമാണ്.
ഇലിമ്പി കൊണ്ട് ഉണ്ടാക്കുന്ന സിറപ്പ് രക്താതിസാരം, കുടല്‍വ്രണങ്ങള്‍, നീര് എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഇലിമ്പിയുടെ പൂക്കളും ഇലയുമിട്ടുണ്ടാക്കുന്ന കഷായം ചുമയകറ്റാന്‍ നല്ലതാണ്, വിറ്റാമിന്‍ ബി യുടെ കുറവ് കൊണ്ടുണ്ടാകുന്ന ബെറി ബെറി എന്ന രോഗത്തിന് ഉപ്പിലിട്ട ഇലിമ്പിക്കായ ഉത്തമമാണ്. ഇലിമ്പിയുടെ ഇല അരച്ചെടുക്കുന്ന കുഴമ്പ് പുരട്ടുന്നത് നീര്, ചൊറി, തൊലിപ്പുറത്തെ വിണ്ടുകീറല്‍ എന്നിവയ്ക്ക് പരിഹാരമാണ്. രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനു ഇലിമ്പിപ്പുളിയ്ക്ക് സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇലിമ്പിയില്‍ നിന്ന് വേര്‍തിരിക്കുന്ന പള്‍പ്പ് ഉപയോഗിച്ച് ശീതള പാനീയം, ജാം തുടങ്ങിയവ ഉണ്ടാക്കാറുണ്ട്. തുണികളില്‍ പറ്റിയ തുരുമ്പുകറ നീക്കം ചെയ്യുന്നതിനായും ഇലിമ്പിപ്പുളിയുടെ നീരുപയോഗിക്കുന്നു.