ഇലയില്ലാ ഓര്‍ക്കിഡുകള്‍
പൂക്കളുണ്ടാകുന്നതോടെ ഇലകള്‍ നഷ്ടപ്പെടുന്നവയാണ് ഇലയില്ലാ ഓര്‍ക്കിഡുകളില്‍ മിക്കവയും, എന്നാല്‍ ജീവിതത്തിലൊരിക്കല്‍പോലും ഇലകളുണ്ടാകാത്തവയും ഇക്കൂട്ടത്തിലുണ്ട്.മറ്റു സസ്യങ്ങളുടെ ശിഖരങ്ങളില്‍ പറ്റിപ്പിടിച്ച് വളരുന്ന ഇവയ്ക്ക് വേരുകള്‍ മാത്രമാണ് ഉണ്ടാവുക. പൂക്കാലമെത്തുമ്പോള്‍ പൂ വിരിയുന്നു. ഹരിതകം നിറഞ്ഞ വേരുകള്‍ ചെടിക്കുവേണ്ട ആഹാരം ഉണ്ടാക്കി നല്‍കും. മൈക്കോ റൈസ് എന്നയിനം ഫംഗസുകളുടെ സാന്നിധ്യം ഇവയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. taeniophyllum, chilioschista, dendrophylax തുടങ്ങിയ വിഭാഗങ്ങളില്‍ ഇലയില്ലാ ഓര്‍ക്കിഡുകള്‍ ഉണ്ട്. വാനില വിഭാഗത്തിലെ vanila aphylla എന്നയിനത്തിനും ഇലകള്‍ ഉണ്ടാവാറില്ല.