ഇലക്ട്രിക് ഷോക്ക് ഏല്ക്കുന്നത് എങ്ങനെ?
മനുഷ്യ ശരീരത്തിലെ മിക്ക കോശങ്ങളിലും വൈദ്യുതിയുണ്ട്. പേശികള്‍ക്ക് വൈദ്യുതി കടത്തി വിടാനുള്ള കഴിവുമുണ്ട്. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ നേരിയ തോതിലുള്ള വൈദ്യുതി കൊണ്ടാണ് നടത്തപ്പെടുന്നത്. രക്തയോട്ടം നിയന്ത്രിക്കുന്ന ഹൃദയം കൃത്യമായ ഇടവേളകളിലെ സ്പന്ദനങ്ങളെ ആധാരമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മുകളിലത്തെ അറയില്‍ നിറയുന്ന രക്തം ഒരു വാല്‍വ് വഴി താഴത്തെ അറയില്‍ പതിക്കുകയും ഒരു നിശ്ചിത നേരത്ത് ഈ അറ വൈദ്യുതി സ്പന്ദനം മൂലം ചുരുങ്ങി രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ഈ പ്രവര്‍ത്തനം തെറ്റായ സമയത്ത് വൈദ്യുതി പ്രവാഹമുണ്ടായാല്‍ ആകെ തകരാറിലാകും, അതും വളരെ അളവില്‍ കൂടുതല്‍ വൈദ്യുതി പ്രവഹിച്ചാല്‍ ഹൃദയത്തിന്‍റെ താളം തെറ്റുകയും ശ്വാസതടസ്സമുണ്ടാകുകയും മറ്റും ചെയ്യും. ഇതു മരണത്തിനു തന്നെ ഇടയാക്കും.
ചെരിപ്പ് ഇടാതെ വൈദ്യുതിയില്‍ സ്പര്‍ശിക്കാനിടയായാല്‍ അത് ശരീരത്തിലൂടെ ഒഴുകി പുഴയിലേക്ക് പോകുന്നു. ശരീര പേശികളിലൂടെ ഇപ്രകാരം കടന്നുപോകുമ്പോള്‍ അതിന് കോച്ചലും മറ്റുമുണ്ടാകുന്നു.ഇതിനെയാണ് ഷോക്ക് എന്ന് പറയുന്നത്.