Encyclopedia

ഇന്റര്‍നെറ്റിന്‍റെ പിതാവ്

ഇന്റര്‍നെറ്റിന്റെ പ്രചാരം വ്യാപകമായി ടി സി പി/ ഐ പി ആവിഷ്കരിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് വിന്റണ്‍ സെര്‍ഫ്. 1974-ല്‍ ബോബ് കാനുമൊത്ത് ടി സി പി/ ഐ പി കണ്ടെത്തിയതോടെയാണ്‌ ഇന്റര്‍നെറ്റിന്‍റെ ചരിത്രം തന്നെ മാറിമറിയുന്നത്. ഇന്റര്‍നെറ്റിന്‍റെ സാങ്കേതിക സംവിധാനങ്ങളും ശൃംഖലയുടെ നിര്‍വഹണരീതിയും കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വിന്റണ്‍ സെര്‍ഫ് ഇന്റര്‍നെറ്റിന്‍റെ പിതാവ് എന്നറിയപ്പെടുന്നു.

  അര്‍പാനെറ്റുമായി ബന്ധപ്പെട്ട നിരവധി പ്രോട്ടോകോളുകള്‍ സെര്‍ഫ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ഡാറ്റ പാക്കറ്റ് ടെക്നോളജിയിലും സെക്യൂരിറ്റി ടെക്നോളജിയിലും അദ്ദേഹം വലിയ സംഭാവന നല്‍കി. ഇന്റര്‍നെറ്റ് സാധാരണക്കാരിലേക്ക് വ്യാപിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ ഒരു കുടക്കീഴിലാക്കാനും ഉദ്ദേശിച്ച് രൂപം കൊണ്ട ഇന്റര്‍നെറ്റ് സൊസൈറ്റി.ഇന്റര്‍നെറ്റ് എന്‍ജിനിയറിംഗ് ടാസ്ക് ഫോഴ്സ് എന്നിവയ്ക്ക് തുടക്കം കുറിച്ചതും സെര്‍ഫ് തന്നെ.

  വിന്‍റണ്‍ സെര്‍ഫും ബോംബ്‌ കാനും ചേര്‍ന്നെഴുതിയ എ പ്രോട്ടോക്കോള്‍ ഫോര്‍ നെറ്റ് വര്‍ക്ക് ഇന്റര്‍ കമ്യൂണിക്കേഷന്‍ എന്ന പ്രബന്ധം ഇന്നും ഏറെ പ്രസക്തമാണ്.  ഇന്റര്‍നെറ്റ് ചരിത്രത്തിലെ മറ്റൊരു സുപ്രധാന വ്യക്തിയാണ് അര്‍പാനെറ്റ് പ്രൊജക്റ്റിന്‍റെ മാനേജറും പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റുമായിരുന്ന ലാറി റോബട്സ്. ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്ത ആപ്ലിക്കേഷനുകളില്‍ ഒന്നായ ഇലക്ട്രോണിക് മെയില്‍ എന്ന ഇ-മെയില്‍ വരുന്നതിനു മുമ്പ് തന്നെ അര്‍പാനെറ്റില്‍ മറ്റൊരു പ്രോഗ്രാം ഇദ്ദേഹം സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യാന്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ നല്ല വശങ്ങള്‍ സ്വീകരിച്ചാണ് റേ ടോംലിന്‍സന്‍ എന്ന ഗവേഷകര്‍ ഇന്നു നാം ഉപയോഗിക്കുന്ന ഇ-മെയിലിന് രൂപം കൊടുത്തത്