Encyclopedia

ഇത്തിരിക്കുഞ്ഞന്‍ ദേശാടനപ്പക്ഷി

ഒറ്റയടിക്ക് 800 കിലോമീറ്ററോളം യാത്ര! ഇത്തിരിക്കുഞ്ഞന്‍ ഹമ്മിംഗ്ബേഡുകള്‍ക്ക് ഇത് നിസ്സാരമാണ്. എന്നാല്‍ വെറും 20 ഗ്രാം മാത്രം ഭാരമുള്ള ഒരു പക്ഷി ഒട്ടും തളരാതെ ഇത്രയും ദൂരം സഞ്ചരിക്കുന്നത്. ശാസ്ത്രലോകത്തിനു ഇന്നും അത്ഭുതമാണ്. ശാസ്ത്രനിയമങ്ങളെപോലും അത് വെല്ലുവിളിക്കുന്നു.

  ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികളാണ് ഹമ്മിംഗ്ബേഡുകള്‍. ആ വര്‍ഗത്തില്‍ പെടുന്ന ദേശാടനക്കാരന്‍ എല്ലാ വേനല്‍ക്കാലത്തുമാണ് യാത്ര ചെയ്യുക. വടക്കെ അമരിക്കയില്‍ നിന്ന് നേരെ തെക്കേ അമേരിക്കയിലേക്ക്! കുറേക്കാലം തെക്കെ അമേരിക്കയില്‍ ചെലവഴിച്ച ശേഷം അക്കൂട്ടര്‍ മടക്കയാത്ര വസന്തകാലത്താണ് ആരഭിക്കുക.

   തേനും ചെറിയ പ്രാണികളും ചിലന്തികളുമൊക്കെയാണ് ഹമ്മിംഗ്ബേഡിന്‍റെ ഭക്ഷണം. ദേശാടനത്തിനു മുമ്പ് ധാരാളമായി ഭക്ഷണം കഴിക്കുക പതിവാണ്. അങ്ങനെ തിന്നുന്നതിനു ദേശാടനം തുടങ്ങുമ്പോള്‍ ശരീരഭാരം ഏകദേശം 20 ശതമാനം വരെ കൂടും. എങ്കിലും ഒറ്റയടിക്ക് എണ്ണൂറു കിലോമീറ്റര്‍ പറക്കാന്‍ വേണ്ട ഊര്‍ജ്ജം ഈ കൊച്ചുപക്ഷിയുടെ ശരീരത്തില്‍ സംഭരിക്കാനാകില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത് പക്ഷെ ഹമ്മിംഗ്ബേഡുകളുടെ ദേശാടനം തെളിയിക്കപ്പെട്ട സത്യമാണ്! അതിന്‍റെ രഹസ്യം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.