Encyclopedia

ഇത്തി

ആല്‍വര്‍ഗത്തില്‍പെട്ട ഒരു വൃക്ഷമാണ് ഇത്തി. ഇത്തിമരങ്ങള്‍ പൊതുവെ അപൂര്‍വമാണ്.

  ഇത്തിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. രക്തശുദ്ധി വരുത്താനും പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ ആളവ്‌ കുറയ്ക്കാനും കഫ, പിത്തരോഗങ്ങള്‍ ശമിപ്പിക്കാനും ഉത്തമ ഔഷധമായി ഇത്തി ഉപയോഗിക്കുന്നു. അത്തിയുടെ എല്ലാ ഗുണങ്ങളും ഏറെക്കുറെ ഇവയ്ക്കുമുണ്ട്. പഞ്ചവല്‍ക്കത്തിന്‍റെയും നാല്പാമാരത്തിന്റെയും ഘടകമാണ് ഇത്തി.

  ഇത്തിയുടെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ചര്‍മരോഗങ്ങള്‍ക്ക് ശമനമേകും, രക്തപിത്തം, തളര്‍ച്ച, മോഹാലസ്യം എന്നിവയ്ക്ക് ഫലപ്രദമായ മരുന്നാണിത്.