CookingEncyclopedia

ഇടിയപ്പം

പച്ചരിവെള്ളത്തിലിട്ടു കുതിര്‍ത്ത് നല്ലപോലെ പൊടിച്ചെടുക്കുക. വറുത്ത മാവ് ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം കുഴച്ച് ഉരുട്ടി എടുക്കുക. തേങ്ങാപ്പാല്‍ ഒഴിച്ച് കുഴച്ചാല്‍ രുചികൂടും ഉരുട്ടിവെച്ച മാവ് ചെറിയ ഉരുളുകളാക്കി സേവനാഴിയില്‍ ഇട്ട് ഞെക്കി ഇലയില്‍ വീഴ്ത്തുക. അപ്പത്തിന്‍റെ രൂപത്തില്‍ തട്ടുകളാക്കി തേങ്ങാപ്പീരയും വിതറി അപ്പചെമ്പില്‍ വെച്ച് വേവിക്കുക ഇടിയപ്പത്തിന്‌ ചമ്മന്തിയോ കടലക്കറിയോ ചേര്‍ത്ത് കഴിക്കാം.