ആട്ടക്കഥ
കഥകളിയുടെ അവതരണത്തിനായി എഴുതിപ്പെട്ട പദ്യകൃതികള്‍ക്ക് ആട്ടക്കഥകള്‍ എന്നാണ് പറയുന്നത്. ആടുവാനുള്ള കഥ എന്ന അര്‍ത്ഥത്തിലാണ് ആട്ടക്കഥ എന്ന് പറയുന്നത്. കഥകളിയിലെ കഥാപാത്രങ്ങള്‍ കഥയ്ക്കനുസരിച്ച് അരങ്ങത്ത് ആടുകയാണല്ലോ ചെയ്യുന്നത്. ജയദേവകവിയുടെ ഗീതഗോവിന്ദം എന്ന കൃതിയുടെ മാതൃകയിലാണ് ആട്ടക്കഥകള്‍ എഴുതിയിരിക്കുന്നത്.
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം തന്നെയാണ് ആദ്യത്തെ ആട്ടക്കഥയായി കണക്കാക്കുന്നത്. തുടര്‍ന്നു കോട്ടയത്ത് തമ്പുരാന്, ഇരയിമ്മന്‍ തമ്പി, ഉണ്ണായിവാര്യര്‍, വഞ്ചിരാജാക്കന്മാര്‍ തുടങ്ങിയവരെല്ലാം ആട്ടക്കഥകള്‍ രചിച്ചു. പില്ക്കാലത്ത് മറ്റു പലരും ആട്ടക്കഥാരചനയിലേക്ക് ഏറെയും സ്വീകരിച്ചിട്ടുള്ളത്.
അടുത്ത കാലത്തായി മറ്റ് സാഹിത്യകൃതികളില്‍ നിന്നും വിദേശഭാഷകൃതികളില് നിന്നുമൊക്കെ കഥയ്ക്കുള്ള ഇതിവൃത്തം സ്വീകരിച്ച് ആട്ടക്കഥ രചിക്കുന്ന പതിവുണ്ട്.