ആഗോള അധ്യാപക ദിനം
യുനെസ്കോ ആഹ്വാന പ്രകാരമുള്ള ഈ ദിനാചരണം അധ്യാപകരെ ആദരിക്കാനും അധ്യാപനത്തിന്റെ നിലവാരവും മൂല്യവും ഉയര്‍ത്താനുള്ള സന്ദേശം പകരാനുമായാണ്. ഭാവി തലമുറയെ രൂപപ്പെടുത്തുന്നവര്‍ എന്ന മഹത്വം അധ്യാപകര്‍ക്ക് സമൂഹം നല്കുന്നു. സ്ത്രീ പുരുഷ സമത്വത്തിനായി അധ്യാപകര്‍ എന്നതായിരുന്നു 2011 ദിനാചരണ പ്രമേയം, 1994-ലാണ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. ആഗോള അധ്യാപക ദിനത്തിന് പുറമെ വിവിധ രാജ്യങ്ങളില്‍ പ്രത്യേകമായ അധ്യാപക ദിനാചരണങ്ങളും നിലവിലുണ്ട്. ഇന്ത്യയില്‍ സെപ്റ്റംബര്‍ അഞ്ച് അധ്യാപികദിനമായി ആചരിക്കുന്നു.