CookingEncyclopedia

അവിയല്‍

1. നേത്രക്കായ – രണ്ട്

2. ചേന – മുക്കാല്‍ കിലോ

3. ഇളവന്‍ -മുക്കാല്‍ കിലോ

4. മുരിങ്ങയ്ക്ക- രണ്ട്

5. പാവയ്ക്ക – രണ്ട്

6. തേങ്ങാ ചിരകിയത്- രണ്ട്

7. പച്ചമുളക്-6

8. വെളിച്ചെണ്ണ- ആറു ടീസ്പൂണ്‍

9. കറിവേപ്പില- മൂന്ന് തണ്ട്

10. മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍

11. അധികംപുളിയില്ലാത്ത തൈര്-ഒന്നര കപ്പ്‌

12. ഉപ്പ്- പാകത്തിന്

പാകം ചെയ്യുന്ന വിധം

 പച്ചക്കറികള്‍ കനം കുറച്ച് രണ്ടിഞ്ച് നീളത്തില്‍ കഷണങ്ങള്‍ ആക്കുക. അതില്‍ മഞ്ഞള്‍പൊടിയും ഉപ്പമിട്ട് കുഴയാതെ വേവിക്കുക. ആറും അഞ്ചും ചേരുവകള്‍ വെള്ളം ഇല്ലാതെ തരുതരുപ്പായി അരച്ചു കഷണത്തില്‍ ഒഴികുക. അടുപ്പില്‍ നിന്ന് തൈര് പതഞ്ഞുവരുമ്പോള്‍ ഇറക്കി വച്ച് അതില്‍ കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ഒഴിച്ച് വയ്ക്കുക.