Encyclopedia

അല്‍ നാഫിസ്

വൈദ്യശാസ്ത്രരംഗത്തെ അതികായന്‍ എന്നു വാഴ്ത്തപ്പെട്ട ഗാലന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച ചികിത്സകനായിരുന്നു ഇബ്ന്‍-അല്‍-നാഫിസ്.

   1210-ല്‍ ഡമാസ്ക്കസ് നഗരത്തില്‍ ജനിച്ച ഇദ്ദേഹം ഇരുപതാമത്തെ വയസില്‍ കെയ്റോയിലേക്ക് പോയി. അല്‍ നസ്റി ആശുപത്രിയിലെ പ്രമുഖ ചികിത്സകനായിരുന്നു അദ്ദേഹം. 1284-ല്‍ കെയ്റോയിലെ രാജാവ് എല്ലാവര്‍ക്കും ഒരു പോലെ ചികിത്സ ലഭ്യമാവുന്ന ഒരു ആശുപത്രി സ്ഥാപിച്ചപ്പോള്‍ അദ്ദേഹം അല്‍-നാഫിസിനെ അവിടെ നിയമിച്ചു. എങ്കിലും അദ്ദേഹത്തിന്‍റെ പല വൈദ്യശാസ്ത്രഗവേഷണങ്ങളും മേലാധികാരികളെ ചൊടിപ്പിച്ചിരുന്നു. മനുഷ്യശരീരം കീറിമുറിച്ചു പരിശോധിക്കുന്നതിന് അക്കാലത്ത് ചില രാജ്യങ്ങളില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.എന്നിട്ടുപോലും ഗാലന്റെ ചില നിരീക്ഷണങ്ങളെ വെല്ലുവിളിച്ചു കൊണ്ട് അല്‍-നാഫിസ് അവതരിപ്പിച്ച കാര്യങ്ങള്‍ യാതാര്‍ത്ഥ്യത്തോട് ഏതാണ്ട് അടുത്തുനില്‍ക്കുന്നതായിരുന്നു എന്നതാണ് അത്ഭുതം.

  ഗാലന്‍ പറഞ്ഞതുപോലെ ഹൃദയത്തിന്‍റെ ഒരു ഭാഗത്തുനിന്നും മറുഭാഗത്തേക്ക് രക്തം നേരിട്ട് ഒഴുകയില്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു.ഹൃദയത്തിന്‍റെ അറകളെ വേര്‍തിരിക്കുന്ന ഭാഗം നല്ല കട്ടിയുള്ളതാണെന്നും അതില്‍ സുഷിരങ്ങളില്ലെന്നും കൂടി അല്‍-നാഫിസ് കൂട്ടിച്ചേര്‍ത്തു. ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനവും വിശദീകരിച്ചു അദ്ദേഹം.പതിനാറാം നൂറ്റാണ്ടില്‍ സ്പെയിന്‍കാരനായ മൈക്കേല്‍ സെര്‍വെറ്റസും ഇറ്റലിക്കാരനായ റിയല്‍ഡോ കൊളംബോയും ഹൃദയത്തിനും ശ്വാസകോശത്തി നുമിടയ്ക്ക് നടക്കുന്ന ചംക്രമണങ്ങളെക്കുറിച്ച് അല്‍-നാഫിസിന്‍റെ നിഗമനങ്ങളോടു അടുത്തുനില്‍ക്കുന്ന കണ്ടെത്തല്‍ നടത്തുകയുണ്ടായി.

   മനുഷ്യശരീരം കീറിമുറിച്ചു തന്നെയാവാം അല്‍-നാഫിസ് ശരീരഘടനാരഹസ്യങ്ങള്‍ മനസ്സിലാക്കിയത് എന്ന സംശയം പല പാശ്ചാത്യ ചരിത്രകാരന്മാരും പ്രകടിപ്പിച്ചിട്ടുണ്ട്.1288-ല്‍ പ്രതിഭാശാലിയായ ഈ ചികിത്സകന്‍ അന്തരിച്ചു.