Encyclopedia

അരയാല്‍

 പണ്ട് മുതല്‍ക്കേ മനുഷ്യശ്രദ്ധപിടിച്ചുപറ്റിയ മരമാണ് അരയാല്‍, വൃക്ഷങ്ങളുടെ രാജാവായി അറിയപ്പെടുന്ന ഈ മരത്തിനു ദേവവൃക്ഷം, ബോധവൃക്ഷം, തത്വവൃക്ഷം, എന്നിങ്ങനെയുള്ള പല പേരുകളുണ്ട്. ഹിന്ദുമതത്തില്‍ മാത്രമല്ല, ബുദ്ധമതത്തിലും അരയാലിനു പ്രാധാന്യമുണ്ട്.

   ഭാരതത്തിലെ വിവിധ മേഖലകളില്‍ ഈ വൃക്ഷം വളരുന്നുണ്ട്. ഏതാണ്ട് 50 ആയുര്‍വേദ ഔഷധങ്ങള്‍ക്ക് അരയാലിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദത്തിലെ നാല്പാമരങ്ങളില്‍ ഒന്നാണ് അരയാല്‍. പഞ്ചവല്‍ക്കം എന്ന ഔഷധത്തിലും അരയാല്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിന്റെ കായ്, ഇല, തൊലി, കറ, വേര് എന്നിവയ്ക്കാണ് ഔഷധഗുണമുള്ളത്. അരയാലിന്‍തൊലിയിട്ട് തിളപ്പിച്ച വെള്ളം ചര്‍മരോഗങ്ങള്‍ മാറാനായി ഉപയോഗിക്കാറുണ്ട്.

  ആലിന്റെ കുടുംബത്തില്‍പെട്ട മറ്റൊരു ഔഷധവൃക്ഷമാണ് പേരാല്‍. പേരാലിന്റെ തളിരില കഷായം വച്ച് കഴിച്ചാല്‍ വയറുകടി, വയറിളക്കം, വയറുവേദന തുടങ്ങിയവയ്ക്ക് ആശ്വാസമുണ്ടാകും, പാദം വിണ്ടുകീറുന്നതിനും വാതരോഗത്തിനും പേരാലിന്‍റെ കറ ഉപയോഗിക്കുന്നു.