Encyclopedia

അമ്പഴം

കേരളത്തില്‍ കാട്ടിലും നാട്ടിലും ധാരാളമായി വളരുന്ന ഒരു വന്‍മരമാണ് അമ്പഴം. അമ്പഴത്തിന്റെ പഴങ്ങള്‍ കുരങ്ങുകള്‍ക്ക് പ്രിയമായതിനാല്‍ സംസ്കൃതത്തില്‍ ഇത് കപിപ്രിയ, കപിചുത എന്നീ പേരുകളിലും അറിയപ്പെടുന്നു.

  അച്ചാറിടാനും കറികളും ചമ്മന്തികളും മറ്റും ഉണ്ടാക്കാനും നാം അമ്പഴങ്ങ ഉപയോഗിച്ചുവരുന്നു. ഇതുകൂടാതെ ആയുര്‍വേദ ചികിത്സയിലും അമ്പഴങ്ങയെ പ്രയോജനപ്പെടുത്തുന്നുണ്ട്. അമ്പഴത്തിന്‍റെ ഇലത്തണ്ട്, തൊലി, ഫലം എന്നിവയാണ് ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. വാത, പിത്തരോഗങ്ങളെയും ദാഹത്തെയും ശമിപ്പിക്കാന്‍ അമ്പഴങ്ങയ്ക്ക് സാധിക്കും. കര്‍ണസ്രാവത്തിനും വാതനീരിനും പ്രതിവിധിയായി അമ്പഴം ഉപയോഗിക്കാറുണ്ട്.

  ഇതിനു പുറമെ ചില ആചാരാനുഷ്ഠാനങ്ങള്‍ക്കും അമ്പഴം ഉപയോഗിച്ചിരുന്നതായി അഭിപ്രായമുണ്ട്.