അമേരിക്കന്‍ കരിങ്കരടി
വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള വനപ്രദേശങ്ങളില്‍ കാണപ്പെടുന്ന കരിങ്കരടികള്‍ യു ആര്‍ക്ടോസ് അമേരിക്കാനസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. അലാസ്ക്, കാനഡ, പടിഞ്ഞാറന്‍ അമേരിക്ക, ന്യൂ ഇംഗ്ലണ്ട്, ഫ്ലോറിഡ, നോര്‍ത്ത് മെക്സിക്കോ എന്നീ പ്രദേശങ്ങളിലാണിവയുടെ താമസം. ചെങ്കരടികളെക്കാള്‍ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കാട്ടിലെ പ്രഭുക്കന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കരിങ്കരടികളാണ്. നാലര അടി മുതല്‍ ആറരയടി വരെ നീളം. ഇവയ്ക്കുണ്ട്, ഉയരം മൂന്നടി വരും. ശരാശരി 160 മുതല്‍ 220 വരെ കിലോ തൂക്കമുള്ള ഇത്തരം കരടികളുടെ രോമത്തിന് കറുപ്പും ചാരനിറവും ആണുള്ളത്. വാല്‍ താരതമ്യേന ചെറുതായിരിക്കും. ചെങ്കരടികളെപ്പോലെ ഇക്കൂട്ടരും ഒറ്റയ്ക്കാണ് കഴിയുന്നത്. രാത്രികാലങ്ങളിലാണ് ഇര തേടാനിറങ്ങുക കീടങ്ങളും, കായ്കനികളും, പഴങ്ങളും, മുട്ടകളും ചെറിയ പക്ഷികളും മുയലുകളുമൊക്കെ ഇവയുടെ ആഹാരസാധങ്ങളാണ്, കൂടാതെ ചിലപ്പോള്‍ കന്നുകാലികളെയും മാന്‍കുട്ടികളേയും മുള്ളന്‍പന്നികളെയുമൊക്കെ കൊന്നു തിന്നാറുണ്ട്. പരുക്കേല്‍പ്പിക്കുകയോ,കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയോ ചെയ്‌താല്‍ മാത്രമേ കരിങ്കരടികള്‍ മനുഷ്യരെ ആക്രമിക്കുകയുള്ളൂ.
മണിക്കൂറില്‍ 33 മൈല്‍ ഓടാന്‍ അമേരിക്കന്‍ കരിങ്കരടികള്‍ക്കു കഴിയും. അപകടസൂചന ലഭിച്ചാല്‍ പെട്ടെന്ന് മരത്തില്‍ കയറാനും ഇവയ്ക്കാവും. ഭക്ഷണം കഴിക്കുന്ന അവസരത്തില്‍ തൊട്ടടുത്തു നില്‍ക്കുന്നവയെപ്പോലും ശ്രദ്ധിക്കാറില്ല. പഞ്ഞകാലമാണെങ്കില്‍ ഇവ ഒറ്റയ്ക്ക് മാളങ്ങളില്‍ കഴിയും.
കുഞ്ഞുങ്ങളുണ്ടാവുന്നത് ജനുവരി- ഫെബ്രുവരി മാസങ്ങളിലാണ്. ശരാശരി 500 ഗ്രാം തൂക്കമുള്ള രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍ ഒരു പ്രസവത്തിലുണ്ടാകും. അവയ്ക്ക് കാഴ്ചയുണ്ടാവില്ല. ശരീരത്തില്‍ നേരിയ രോമങ്ങളെ കാണൂ. തള്ളക്കരടിയോടൊപ്പം ഒന്നരവര്‍ഷക്കാലം കുഞ്ഞുങ്ങള്‍ ചെലവഴിക്കും. ആഹാരസമ്പാദനത്തിനായി കരടിക്കുട്ടികളും മരങ്ങളില്‍ കയറാറുണ്ട്. ഇതിനുള്ള പരീശീലനം തള്ളക്കരടികളില്‍ നിന്നു ലഭിക്കുന്നു.
ഏതാണ്ട് അഞ്ചുജാതി കരിങ്കരടികളാണുള്ളത്. ഇവ ഓരോന്നും പ്രത്യേകം ജനുസിലാണ്. വലിപ്പത്തിന്റെയും നിറത്തിന്റെയുമൊക്കെ കാര്യത്തില്‍ വ്യത്യാസങ്ങളും ഉണ്ട്. താരതമ്യേന നിറം കുറഞ്ഞ ഒരിനം കരിങ്കരടിയാണ്. അര്‍സസ് കെര്‍മോഡേയി എന്ന് പേരുള്ള കെര്‍മോഡ് കരടികള്‍, ബ്രിട്ടീഷ് കൊളംബിയയില്‍ ധാരാളമായി കാണപ്പെടുന്ന ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത് വില്യം ഹോര്‍ണഡേ എന്നൊരാളാണ്.
അലാസ്കയിലെ സെന്റ് ഏലിയാസ് റേഞ്ചില്‍ കാണപ്പെടുന്ന ഗ്ലേസിയര്‍ ബെയര്‍ അഥവാ ബ്ലൂബെയര്‍ മറ്റൊരിനം കരിങ്കരടിയാണ്, നീലയും കറുപ്പും കലര്‍ന്ന രോമങ്ങളാണ് ഇവയ്ക്കുള്ളത്.
ഇളംമഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള സിന്നമണ്‍ ബെയര്‍ എന്ന പേരിലൊരു കരിങ്കരടി വടക്കേ അമേരിക്കയിലുണ്ട്. പ്രായം ചെന്നതും രോഗികളുമായ കരിങ്കരടികളെ പ്യൂമകളും ചെന്നായകളും പിടികൂടി കൊല്ലാറുണ്ട്. നാഷണകളിലും കഴിയുന്ന കരിങ്കരടികള്‍ മനുഷ്യര്‍ നല്‍കുന്ന തീറ്റകള്‍ കഴിക്കുന്നത് സാധാരണ കാഴ്ചയാണ്. ഇതൊക്കെയാണെങ്കിലും മനുഷ്യര്‍ രോമാത്തിനും മറ്റും വേണ്ടി ധാരാളം കരിങ്കരടികളെ വേട്ടയാടി പിടിക്കുന്നു.
1953 വേണ്ടി ബ്രിട്ടീഷ് കൊളംബിയയിലെ 700 കരിങ്കരടികള്‍ കൊല്ലപ്പെട്ടു. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തില്‍ പങ്കെടുക്കുന്ന അംഗരക്ഷകര്‍ക്ക് തലപ്പാവുണ്ടാക്കാനായിരുന്നു ഇത്രയും കരിങ്കരടികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. ആയിടയ്ക്ക് ഒരു അമേരിക്കന്‍ എഴുത്തുകാരന്‍ ഇങ്ങനെ പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടണില്‍ കിരീടധാരണച്ചടങ്ങുകള്‍ എപ്പോഴുമില്ലാത്തത് കരിങ്കരടികളുടെ ഭാഗ്യം.
അമേരിക്കയില്‍ മറ്റൊരു രസകരമായ സംഭവമുണ്ടായി.8 ആഴ്ചമാത്രം പ്രായമുള്ള അനാഥരായി കഴിഞ്ഞ രണ്ട് കരിങ്കരടികുഞ്ഞുങ്ങളെ ജന്തുശാസ്ത്രജ്ഞന്മാര്‍ വീട്ടിലെത്തിച്ച് അവയ്ക്ക് പശുവിന്‍പാലില്‍ തേന്‍ ചേര്‍ത്തുനല്‍കി. രണ്ടു മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ആപ്പിളും പീച്ച് പഴങ്ങളും നല്‍കി. ഇവയൊക്കെ കരടിക്കുഞ്ഞുങ്ങള്‍ താല്പര്യത്തോടെ കഴിച്ചിരുന്നു. ആറാഴ്ച്ച കഴിഞ്ഞപ്പോള്‍ പഴച്ചാറും തേനും തീറ്റയായി കൊടുത്തു. പച്ച മാംസം നേരിട്ടു കൊടുത്തപ്പോള്‍ അവ താല്‍പര്യം കാട്ടിയില്ല. ക്രമേണ അവര്‍ ചെറിയ എല്ലുകളും മറ്റും തിന്നാന്‍ തുടങ്ങി. അധികം താമസിയാതെ അരിഞ്ഞ മാട്ടിറച്ചിയും മീനുകളും അവ കഴിച്ചുതുടങ്ങി. ഒരു കിലോ തൂക്കമുണ്ടായിരുന്ന എ കൊച്ചു കരടിക്കുഞ്ഞുങ്ങള്‍ക്ക് 14 കിലോ ഭാരമായി. ഷവറില്‍ കുളിക്കുകയും വീട്ടിലങ്ങുമിങ്ങും ഓടിച്ചാടി നടക്കുകയും കുസൃതികള്‍ കാണിക്കുകയും ചെയ്ത കരടിക്കുട്ടികള്‍ തങ്ങളെ വളര്‍ത്തിയവരോട് വളരെ സൗഹൃദത്തിലാണ് കഴിഞ്ഞത്. അപരിചിതരെ അവര്‍ക്ക് ഭയവുമായിരുന്നു.