Encyclopedia

അങ്കോലം

പേപ്പട്ടിവിഷചികിത്സക്കായി ഉപയോഗിക്കുന്ന വിഖ്യാതമായ ഔഷധസസ്യമാണ് അങ്കോലം.

  അങ്കോലത്തിന്റെ ഇല, വേര്, കായ്, തൊലി എന്നിവ ആയുര്‍വേദ ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. വേര് ഉപയോഗിച്ചുള്ള കഷായമാണ് പേപ്പട്ടിവിഷത്തിനുള്ള ചികിത്സക്കായി ഉപയോഗിക്കുന്നത്. ഇതിന്‍റെ പൂവ് അരച്ചിട്ടാല്‍ വിഷജന്തുക്കളുടെ കടിയേറ്റുള്ള അസ്വസ്ഥത മാറിക്കിട്ടും.

   രക്തസമ്മര്‍ദം കുറയ്ക്കാനും രക്തശുദ്ധിയുണ്ടാക്കാനും അങ്കോലത്തിനു കഴിവുണ്ട്. ഇതിന്‍റെ വേരിനു അതിസാരം മാറ്റാനുള്ള കഴിവുണ്ടെന്നും കരുതുന്നു. അങ്കോലം പ്രധാന ചേരുവയായി വരുന്ന ഔഷധമാണ് അങ്കോലാദി എണ്ണ.

  ചെറുവൃക്ഷമായി കണ്ടുവരുന്ന അങ്കോലം വരണ്ട മണ്ണിലാണ് നന്നായി വളരുക.