ഹ്യൂമന്‍ സൈറ്റോമെഗാലോ വൈറസ്
പൊതുവേ ലക്ഷണങ്ങള്‍ കാണിക്കാത്തവരാണ് ഈ വൈറസുകള്‍. ഗര്‍ഭിണികളില്‍ പ്ലാസെന്റയെയും ഭ്രൂണത്തെയും ആണ് ഇവ ബാധിക്കുക. കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ജനിക്കുന്ന കുട്ടികളില്‍ ഒരു ശതമാനത്തോളം പേര്‍ക്ക്, അതായത് ഏകദേശം 40,000 കുട്ടികള്‍ക്ക്, ഈ വൈറസ്ബാധയേല്‍ക്കുന്നു. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ തലച്ചോറിനു വലുപ്പക്കുറവും ആന്തരിക അവയവങ്ങളായ കരള്‍, പ്ലീഹ, തുടങ്ങിയവയ്ക്ക് അസാധാരണ വലുപ്പവും കണ്ടുവരുന്നു. ഈ വൈറസുകള്‍ മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. കേള്‍വിക്കുറവ്, മാനസികനില താളം തെറ്റുക എന്നിവയാണ് മുതിര്‍ന്നവരില്‍ ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ ഗുരുതരമായ രോഗങ്ങളായ pneumonitis, hepatitis തുടങ്ങിയവയ്ക്കും ഈ വൈറസുകള്‍ കാരണമാകുന്നു. എയ്ഡ്സ് പോലുള്ള രോഗാവസ്ഥ, കാന്‍സര്‍ ചികിത്സ നടത്തുന്നവര്‍, അവയവം മാറ്റിവച്ചവര്‍ തുടങ്ങിയവരില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കാരണം ഇത്തരക്കാര്‍ക്ക് രോഗപ്രതിരോധശേഷി പൊതുവെ കുറവായിരിക്കും.