Encyclopedia

ഹാമിൽടൺ

ന്യൂസീലൻഡിന്റെ ഉത്തരദ്വീപിലെ ഒരു പ്രധാന നഗരമാണ് ഹാമിൽടൺ.ന്യൂസീലൻഡിലെ ഏറ്റവും വലിയ നദിയായ വയ്കാതോ നദിയുടെ കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.ഉത്തരദ്വീപിലെ മൂന്നാമത് വലിയ നഗരമായ ഹാമിൽടണിൽ ഒന്നരലക്ഷത്തിലേറെ ആളുകൾ താമസിക്കുന്നു.