സാര്‍സ് വൈറസ്
2003-ല്‍ ലോകത്തെ വിറപ്പിച്ച വൈറസ് രോഗമാണ് സാര്‍സ്. ചൈനയില്‍ ആര൦ഭിച്ച് മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച ഈ രോഗം ഏതാനും മാസങ്ങള്‍ക്കകം യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കെ അമേരിക്ക, എന്നീ ഭൂഖണ്ഡങ്ങളിലേക്ക് കടന്നു. സാര്‍സ് ബാധയേറ്റ എണ്ണായിരത്തോളം ആളുകളില്‍ 700-ലധികം പേരാണ് മരണമടഞ്ഞത്.
severe acute respiratory syndrome എന്നാണ് സാര്‍സിന്റെ പൂര്‍ണ്ണരൂപം. സാര്‍സ് കൊറോണ വൈറസ് എന്നാണ് രോഗകാരികളായ വൈറസുകള്‍ അറിയപ്പെടുന്നത്. RNA വൈറസ് വിഭാഗത്തില്‍പ്പെടുന്ന ഇവ ശ്വാസനാളത്തില്‍ അണുബാധയ്ക്ക് കാരണമാവുന്നു. കടുത്ത ശ്വാസതടസ്സവും ന്യുമോണിയയുമായി മാറുന്ന ഈ രോഗം വേണ്ട ശ്രദ്ധ കിട്ടിയില്ലെങ്കില്‍ രോഗിയുടെ മരണത്തില്‍ ചെന്നെത്തും. രാത്രിസഞ്ചാരികളായ വവ്വാലുകള്‍ അടക്കമുള്ള ചെറു സസ്തനികളില്‍ നിന്നാണ് ചൈനയില്‍ ആദ്യമായി ഈ വൈറസ് മനുഷ്യരിലേക്കെത്തിയത്. ശക്തമായ പനിയാണ് സാര്‍സിന്‍റെ ആദ്യലക്ഷണം, പിന്നീട് പേശിവേദന, തലവേദന എന്നിവയൊക്കെ തുടങ്ങുന്നു. അവസാനം ഇത് ന്യുമോണിയയിലേക്ക് എത്തും.ചുമ, തുമ്മല്‍ എന്നിവ വഴി വായുവിലൂടെയും നേരിട്ടുള്ള സ്പര്‍ശനത്തിലൂടെയുമാണ് ഈ വൈറസ് വ്യപിക്കുക