Encyclopedia

സാമുവേല്‍ ഹാനിമാന്‍

ഹോമിയോപ്പതി എന്ന ചികിത്സാസമ്പ്രദായത്തിന്‍റെ ഉപജ്ഞാതാവാണ് സാമുവേല്‍ ഹാനിമാന്‍. അലോപ്പതി എന്ന വൈദ്യശാസ്ത്രരീതിയുടെ ചില കുഴപ്പങ്ങളെക്കുറിച്ച് സാമുവല്‍ ഹാനിമന്‍ ചിന്തിക്കുകയുണ്ടായി. അലോപ്പതിയുടെ പോരായ്മകള്‍ ഇല്ലാത്ത ഒരു ചികിത്സാരീതി കണ്ടെത്തുക എന്നതായിരുന്നു ഹാനിമാന്റെ ലക്‌ഷ്യം. ഗ്രീക്ക് ഭാഷയിലെ രണ്ടു വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് അദ്ദേഹം ചികിത്സാരീതിക്കു പേരിട്ടത്. സദൃശ്യം എന്നര്‍ത്ഥമുള്ള പാതോസ് എന്നിവ കൂട്ടിച്ചേര്‍ത്ത് ഹനിമന്‍ ഹോമിയോപ്പതി എന്ന് തന്‍റെ ചികിത്സാരീതിക്ക് പേരിട്ടു.

  1755-ല്‍ ജര്‍മനിയിലാണ് സാമുവല്‍ ഹാനിമന്‍ ജനിച്ചത്. 1779 എര്‍ലാന്‍ജന്‍ സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദ്ധം നേടിയ അദ്ദേഹം ഒരു ഗ്രാമത്തില്‍ കുറച്ചുകാലം ഡോക്ടറായി ജോലി ചെയ്തു. പിന്നീട് 1790-ല്‍ വില്യം കല്ലന്‍ എഴുതിയ മെറ്റീരിയ മെഡിക്ക എന്ന പ്രശസ്തമായ ഗ്രന്ഥം വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങി. മലമ്പനിക്ക്‌ മരുന്നായി സിങ്കോണ ഉപയോഗിക്കാമെന്ന് ആ ഗ്രന്ഥത്തില്‍ പറഞ്ഞിരുന്നു. ഹാനിമാന്‍ സ്വയം ഒരു പരീക്ഷണത്തിനു മുതിര്‍ന്നു. അദ്ദേഹo സിങ്കോണ ചെറിയ അളവില്‍ കഴിച്ചു നോക്കാന്‍ തുടങ്ങി. വൈകാതെ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി. രോഗം മാറ്റാനുള്ള മരുന്ന് രോഗമില്ലാത്തവര്‍ കഴിച്ചാല്‍ രോഗമുണ്ടാകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഹാനിമാന്‍ ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രരീതിയ്ക്ക് തുടക്കമിട്ടത്, അദ്ദേഹം രചിച്ച ഓര്‍ഗനോണ്‍ എന്ന ഗ്രന്ഥം ഹോമിയോപ്പതിയുടെ അടിസ്ഥാനഗ്രന്ഥമായി മാറി. ഹോമിയോപ്പതി പ്രചരിപ്പിക്കാനിറങ്ങിയ ഹാനിമാന് നേരിടേണ്ടിവന്നത് കടുത്ത എതിര്‍പ്പുകളാണ് എങ്കിലും അദ്ദേഹം പിന്മാറിയില്ല. ഒടുവില്‍ അംഗീകാരം അദ്ദേഹത്തെ തേടിയെത്തി.1843-ല്‍ അദ്ദേഹം അന്തരിച്ചു. ഹോമിയോപ്പാതി അതിനകം വന്‍പ്രചാരം നേടിയിരുന്നു.