Encyclopedia

ഷിക്കാഗോ

ചരിത്രപ്രസിദ്ധമായ അമേരിക്കന്‍ നഗരമാണ് ഷിക്കാഗോ.1893-ല്‍ ഈ നഗരത്തില്‍ നടന്ന ലോകമതസമ്മേളനത്തിലാണ് സ്വാമി വിവേകാനന്ദന്‍ ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തിയത്.1837-ല്‍ സ്ഥാപിച്ച ഈ നഗരം അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളില്‍ മൂന്നാമതാണ്.

  ഷിക്കാക്വാ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ഷിക്കാഗോ എന്ന പേരിന്‍റെ വരവ്. അമേരിക്കയിലെ ഇല്ലിനോയ് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയേറിയ നഗരമായ ഷിക്കാഗോ മിഷിഗണ്‍ ശുദ്ധജലതടാകത്തിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്നു.

  മ്യൂസിയങ്ങള്‍ക്ക് പ്രസിദ്ധമാണ് ഷിക്കാഗോ. മില്ലെനിയം പാര്‍ക്ക്, വില്ലിസ് മ്യൂസിയം, ലിങ്കണ്‍ പാര്‍ക്ക് മൃഗശാല എന്നിവയൊക്കെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍.