Encyclopedia

വെള്ളക്കുന്തിരിക്കo

പശ്ചിമഘട്ടത്തിലെ മഴക്കാടുകളില്‍ വളരുന്ന ഒരു വന്മരമാണ് വെള്ളക്കുന്തിരിക്കം. ജനത്തിരക്ക് ഏറെയുള്ള സ്ഥലങ്ങളിലെ അന്തരീക്ഷം ശുദ്ധീകരികാന്‍ കുന്തിരിക്കത്തിന്‍റെ സുഗന്ധമുള്ള പുകയ്ക്ക് കഴിവുണ്ട്. പണ്ടു മുതല്‍ക്കേ നമ്മുടെ ആരാധാനാലയങ്ങളെ സുഗന്ധപൂരിതമാക്കിയിരുന്നു ഈ മരം. ബുദ്ധി-ജൈനമത വിശ്വാസികളും വെള്ളക്കുന്തിരിക്കത്തിന്റെ പുക പ്രാര്‍ത്ഥനാവേളകളില്‍ ഉപയോഗിച്ചിരുന്നതായി കാണുന്നു.

  ഈ മരത്തിന്‍റെ കറ ഉണക്കിയാണ് കുന്തിരിക്കം ഉണ്ടാക്കുന്നത്. മരുന്നിനായും വാര്‍ണിഷുകള്‍. സാമ്പ്രാണി എന്നിവ ഉണ്ടാക്കാനായും കുന്തിരിക്കം ഉപയോഗിച്ചു വരുന്നു, ഈ മരത്തിന്‍റെ കറയ്ക്ക് പുറമെ ഇലയ്ക്കും ഔഷധഗുണമുണ്ട്. ഉദരരോഗങ്ങള്‍ എന്നിവയുടെ ചികിത്സക്കായി ഇവ ഉപയോഗിക്കുന്നു.

  വേനല്‍ക്കാലത്ത് മരത്തില്‍ തുളയിട്ടു കറയെടുക്കുകയാണ് പതിവ്. തീയിട്ടു കുറച്ച് ഭാഗം കരിച്ചും കറയെടുക്കാറുണ്ട്. ഇങ്ങനെ കറയെടുക്കുമ്പോള്‍ മരം നശിക്കുകയാണ് പതിവ്.