വൃദ്ധജന ദിനം
വാര്‍ധക്യത്തെ രണ്ടാം ബാല്യം എന്നു വിശേഷിപ്പിക്കാറുണ്ട്. കുടുംബത്തിന്റെയും സമൂഹത്തിന്റേയും സവിശേഷ പരിഗണനയും സ്നേഹവും ആവശ്യമുള്ളവരാണ് വൃദ്ധജനങ്ങള്‍. എന്നാല്‍ പല കാരണങ്ങളാല്‍ അവഗണനയും ബഹിഷ്കരണവും അനുഭവിക്കുന്ന അനവധി വൃദ്ധര്‍ എല്ലാ രാഷ്ട്രങ്ങളിലും ഉണ്ട്. വാര്ധക്യത്തിലെത്തിയവരോടുള്ള കടമകളെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ദിനാചരണം വേണമെന്ന ആശയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്,1990-ലാണ്. വൃദ്ധരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 1982-ലും 2002-ലും യു.എന്‍ കോണ്‍ഫറന്‍സുകള്‍ ചേര്‍ന്നിരുന്നു.