വിരിയാത്ത ഓര്‍ക്കിഡ്
2016-ല്‍ ജപ്പാനിലെ kuroshima എന്ന ദ്വീപില്‍ നിന്ന് ഒരു രസികന്‍ ഓര്‍ക്കിഡിനെ കണ്ടെത്തി. വിരിയാത്ത പൂവാണ് ഇതിന്റെ പ്രത്യേകത. gastrodia kuroshimensis എന്നു പേരുള്ള ഈ ഓര്‍ക്കിഡിന് ഇലകളോ ഹരിതകമോ ഇല്ല. ഫംഗസുകളുടെ സഹായത്താല്‍ വളരുന്ന ഇവയിലെ പൂക്കള്‍ ഇതള്‍ വിടര്‍ത്താതെ അടഞ്ഞുതന്നെ ഇരിക്കും. എന്നാല്‍ സ്വയം പരാഗണം നടന്നു വിത്തുകള്‍ ഉണ്ടാവുകയും ചെയ്യും. പൂക്കള്‍ വിടരാതെതന്നെ ഉള്ളില്‍ പരാഗണം നടക്കുന്ന ഈ സൂത്രവിദ്യയുടെ പേരാണ് ക്ലിസ്റ്റോഗാമി.