Encyclopedia

വാറോയും രോഗം പരത്തുന്ന ജീവികളും

ചെറിയ ചില ജീവികളും കണ്ണുകൊണ്ടു കാണാന്‍ കഴിയാത്ത രോഗാണുക്കളും രോഗം പരത്തും. മാര്‍ക്സ് ടെറന്‍ടിയസ് വാറോ എന്ന റോമന്‍ പണ്ഡിതനാണ് ഞെട്ടിക്കുന്ന ഈ ആശയം ആദ്യം പറഞ്ഞത്. ബി.സി 116 മുതല്‍ ബി.സി 27 വരെയുള്ള കാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്നോര്‍ക്കണം. പിന്നീട് എത്രയോ നൂറ്റാണ്ടുകള്‍ വേണ്ടി വന്നു, ഈ കാര്യങ്ങള്‍ സത്യമാണെന്ന് തെളിയാന്‍.വാറോ ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. റെസ് റസ്റ്റികേ എന്ന ഗ്രന്ഥത്തിലാണ് ചതുപ്പുകളില്‍ വളര്‍ന്നു വായുവിലൂടെ ഒഴുകിയെത്തുന്ന കാണാന്‍ കഴിയാത്ത ജീവികള്‍ വായിലൂടെയും മൂക്കിലൂടെയും കടന്നു ശരീരത്തിലെത്തി മാരകരോഗങ്ങള്‍ക്ക് കാരണമാവും എന്ന ആശയം വാറോ അവതരിപ്പിക്കുന്നത്. അക്കാലത്ത് ആരും അത് ശ്രദ്ധിച്ചില്ലെന്നു മാത്രം.