Encyclopedia

ലിങ്കണ്‍ തുരങ്കം

അമേരിക്കയിലെ പ്രസിദ്ധമായ തുരങ്കങ്ങളിലോന്നാണ് ലിങ്കണ്‍ തുരങ്കം. ന്യൂയോര്‍ക്ക് നഗരത്തേയും ന്യൂജഴ്സിനേയും ഈ തുരങ്കം ബന്ധിപ്പിക്കുന്നു. 1937-ലാണ് ഈ തുരങ്കം കൊടുത്തത്.

  ലിങ്കണ്‍ തുരങ്കത്തിന്റെ നിര്‍മാണത്തിന് 1934 മാര്‍ച്ചില്‍ തുടക്കം കുറിച്ചു. ഇരട്ടത്തുരങ്കമായാണ് പദ്ധതിയിട്ടിരുന്നത്. ആദ്യത്തെ തുരങ്കം മൂന്നു വര്ഷം കൊണ്ട് ഗതാഗതത്തിന് തയ്യാറായെങ്കിലും രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണം നീണ്ടുപോയി.1938 ലും പിന്നീട് 1941 ലും നിര്‍മാണജോലികള്‍ നിന്നുപോയി. 1945- ആകേണ്ടിവന്നു. രണ്ടാമത്തെ തുരങ്കം പൂര്‍ത്തിയാകാന്‍. 85 ലക്ഷം അമേരിക്കന്‍ ഡോളര്‍ ഒന്നാമത്തെ തുരങ്കത്തിന് ചെലവായിരുന്നു. അതിനാല്‍ അതിലൂടെയുള്ള ഗതാഗതത്തിന് ടോള്‍ ഏര്‍പ്പെടുത്തി. അര ഡോളറായിരുന്നു ഒരു കാര്‍ കടന്നുപോകാന്‍ നല്‍കേണ്ടിയിരുന്നത്. രണ്ടാമത്തെ തുരങ്കത്തിനു കൂടുതല്‍ തുക ചെലവഴിക്കേണ്ടി വന്നു.

  വൈകാതെ ഗതാഗതതിരക്കു കാരണം മൂന്നാമതൊരു തുരങ്കത്തിനു കൂടി അധികാരികള്‍ പദ്ധതിയിട്ടു. ആദ്യം ശക്തമായ എതിര്‍പ്പുണ്ടായെങ്കിലും ഒടുവില്‍ അനുവദിക്കപ്പെട്ടു.ആദ്യം രണ്ട് തുരങ്കങ്ങളുടെ തെക്കുഭാഗത്തായി മൂന്നാം തുരങ്കത്തിന്റെ നിര്‍മാണം ആരംഭിച്ചു.1957- മേയില്‍ ഇതും ഗതാഗതത്തിന് തുറന്നു കൊടുത്തു.

  മൂന്നു തുരങ്കങ്ങളിലും കൂടി ആറു ട്രാഫിക് ലൈനുകള്‍ ഇവിടെയുണ്ട്.രാവിലെ വലിയ തിരക്കായതിനാല്‍ ആ സമയത്ത് നടുവിലെ തുരങ്കത്തിലൂടെ ബസുകള്‍ മാത്രമെ തിരക്കേറിയ സമയത്ത് കടത്തിവിടുകയുള്ളൂ, എക്സ് ബി.എല്‍ എന്നാണു അതിനു പറയുന്നത്, അതായത് എക്സ്ക്ലൂസീവ് ബസ് ലൈന്‍.

   വാഹനങ്ങളുടെ തിരക്കു കൂടിയ സമയങ്ങളില്‍ ഒരു ദിശയിലേക്കു മാത്രം വാഹനങ്ങള്‍ കടത്തിവിടുന്ന രീതിയും ഉണ്ട്. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ റോഡ്‌ ഗതാഗതമാണ് ഈ തുരങ്കങ്ങളിലുള്ളത്. 120000 വാഹനങ്ങള്‍ ദിവസേന ഈ തുരങ്കങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു.

  മോട്ടോര്‍ വാഹനങ്ങളെ മാത്രമേ ലിങ്കന്‍ തുരങ്കത്തിലൂടെ സഞ്ചരിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ അക്കാലത്തും എല്ലാവര്‍ഷവും സൈക്കിള്‍ ടൂറുകള്‍ക്ക് പ്രത്യേക അനുവാദം നല്‍കുമായിരുന്നു.

   വര്‍ഷങ്ങള്‍ക്ക് ശേഷം ക്വീന്‍സ്-മിഡ് ടൗണ്‍ ടണല്‍ എന്ന തുരങ്കം നിര്‍മിക്കപ്പെട്ടതോടെ അമേരിക്കയിലെ ഗതാഗത ചരിത്രത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ലിങ്കന്‍ തുരങ്കത്തിലൂടെയുള്ള ഗതാഗതത്തില്‍ കുറവുണ്ടാകുന്നതായി കരുതപ്പെടുന്നു.