റിസർച്ച് ആൻഡ് ഡവലപ്മെൻറ് വിഭാഗം (DRDO)
കരസേനയടക്കമുള്ള എല്ലാ സായുധസേനാ വിഭാഗങ്ങളെയും പ്രധിനിധീകരിച്ചുകൊണ്ട് ഡിഫെൻസ് റിസർച്ച് ആൻഡ് ഡവലപ്മെൻറ് വിഭാഗം (DRDO)എന്നപേരിൽ ഒരു ഘടകം നിലവിൽ വന്നിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിലും വിവിധ ശീതോഷ്ണാവസ്ഥകളിലും സൈനിക സാമഗ്രികൾ ഭദ്രമായി പരിപാലിക്കുക, പട്ടാളക്കാരുടെ ഭക്ഷണകാര്യങ്ങളെപ്പറ്റിയും ജീവിത രീതികളെപ്പറ്റിയും മറ്റും ഗവേഷണങ്ങൾ നടത്തുക തുടങ്ങിയ ജോലികളാണ് ഇവർ നിർവഹിക്കുന്നത്. നിരവധി ശാസ്ത്രജ്ഞൻമാരും എൻജിനീയർമാരും ഉൾക്കൊള്ളുന്നതാണ് ഈ വിഭാഗം. പ്രതിരോധ ഗവേഷണ-വികസന വിഭാഗം (ഡി.ആർ.ഡി.ഒ.) എന്നറിയപ്പെടുന്നു.