മോഹിനിയാട്ടത്തെ വളര്‍ത്തിയവര്‍
മോഹിനിയാട്ടത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്കിയ പ്രമുഖനാണ് സ്വാതിതിരുനാള്‍ മഹാരാജാവ്. 19-ആം ശതകത്തിലാണ് സ്വാതിതിരുനാള്‍ ജീവിച്ചിരുന്നത്. അദ്ദേഹം വടിവേലു എന്ന നര്‍ത്തകന്റെ സഹായത്തോടെ മോഹിനിയാട്ടത്തിന്റെ സംഗീതവിഭാഗം സമ്പന്നമാക്കി. ആട്ടത്തിന് പല ചിട്ടകളും ആവിഷ്കരിച്ചു.
സ്വാതിതിരുനാളിനുശേഷം മോഹിനിയാട്ടത്തില്‍ പല പരിഷകാരങ്ങളും വരുത്തിയത് കലാമണ്ഡലം കല്യാണിയമ്മയാണ്. കലാമണ്ഡലത്തിലെ ആദ്യത്തെ അധ്യാപികയായിരുന്ന അവര്‍ പിന്നീട് കൊല്‍ക്കത്തയിലെ ശാന്തിനികേതിലും നൃത്തം പഠിപ്പിച്ചു.
കല്യാണിയമ്മയ്ക്ക് ശേഷം മോഹിനിയാട്ടത്തില്‍ ഒട്ടേറെ പരിഷ്കാരങ്ങള്‍ വരുത്തുകയും അതിനു ഇന്നുള്ള പ്രചാരം നേടിക്കൊടുത്തതും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാണ്. നൃത്തവിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ മനസ്സിലാകത്തക്കവണ്ണമുള്ള ശ്ലോകങ്ങള്‍ അവര്‍ രചിച്ചു, മോഹിനിയാട്ടത്തില്‍ നിരന്തരം ഗവേഷണത്തില്‍ ഏര്‍പ്പെട്ട കല്യാണിക്കുട്ടിയമ്മയുടെ ശ്രമഫലമായാണ് യുവജനോത്സവങ്ങളില്‍ ആ കലാരൂപം മത്സരം ഇനമായത്. വള്ളത്തോള്‍ നാരായണ മോനോന്റെ പ്രേരണയാലാണ് കലാമണ്ഡലം കല്യാണിയമ്മയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും മോഹിനിയാട്ടത്തിനായി ജീവിതം സമര്‍പ്പിച്ചത്