Encyclopedia

മെക്സിക്കോ സിറ്റി

സ്പാനിഷ് സംസാരഭാഷയായ, ലോകത്തിലെ ഏറ്റവും വലിയ നഗരമാണ് മെക്സിക്കോ സിറ്റി. മെക്സിക്കോയുടെ തലസ്ഥാനമായ ഈ നഗരം, വടക്കേ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ങ്ങരങ്ങളിലൊന്നാണ്.

  കൊട്ടാരങ്ങളുടെ നഗരം എന്ന് മെക്സിക്കോ സിറ്റിയെ വിളിക്കാറുണ്ട്. മെക്സിക്കോ അന്താരാഷ്ട്ര ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയൊക്കെ ഇവിടെയാണ്‌. 1968-ല്‍ ഒളിംപിക്സിനും 1970, 1986 വര്‍ഷങ്ങളില്‍ ഷിഫാ ലോകകപ്പിനും വേദിയൊരുക്കിയ മെക്സിക്കോ സിറ്റി ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കാളപ്പോര് വേദി ഇവിടെയാണ്‌. പ്ലാസാ മെക്സിക്കോ എന്ന ഈ വേദിയില്‍ സീസണില്‍ എല്ലാ ഞായറാഴ്ചയും കാളപ്പോര് നടക്കുന്നു.

   മെക്സിക്കോയിലെ പേരുകേട്ട മ്യൂസിയമാണ് മ്യൂസിയോ സൗമായോ. ലോകപ്രശസ്ത ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളുടെ വന്‍ ശേഖരം ഇവിടെയുണ്ട്. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലകളിലൊന്നായ മെക്സിക്കോ. സര്‍വകലശാലയുടെ ആസ്ഥാനം മെക്സിക്കോ സിറ്റി ആണ്.