മൂന്നാം പാനിപ്പത്ത് യുദ്ധം
1761 ല്‍ സദാശിവ് റാവുവിന്റെ നേതൃത്വത്തിലുള്ള സൈന്യവും അഹമ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യവും തമ്മിലായിരുന്നു മൂന്നാം പാനിപ്പത്ത് യുദ്ധം. ഒരു മാസത്തോളം പാനിപ്പത്തില്‍ കുടുങ്ങിക്കിടന്ന മറാത്ത സൈന്യത്തിന് ഈ യുദ്ധത്തില്‍ കൃത്യമായ ചുവടുകള്‍ ഉറപ്പിക്കാനായില്ല. അഹമ്മദ് ഷാക്ക് പിന്തുണ നല്‍കിയ റോഹില്ലയുടെ സൈന്യത്തെ മറാത്ത സൈന്യാധിപന്‍ ഇബ്രാഹിം ഗര്‍ദ്ദി തന്ത്രപരമായി നേരിട്ടെങ്കിലും രുചിക്കുകയായിരുന്നു. മറാത്തക്കാര്‍ വര്‍ഷങ്ങള്‍ കൊണ്ടണ്ട് നേടിയതെല്ലാം ഈ യുദ്ധത്തോടെ നഷ്ടമായി.