മുരിങ്ങയ്ക്ക തീയല്‍
കടലപ്പരിപ്പ്- രണ്ടു സ്പൂണ്‍
വറ്റല്‍ മുളക്- 4
കുരുമുളക് – 8
തേങ്ങാചിരകിയത്- ഒരു മുറി
കറിവേപ്പില
തുവരപ്പരിപ്പ്- ഒന്നര കപ്പ്
മുരിങ്ങക്കായ- 5
മഞ്ഞള്‍പ്പൊടി- പാകത്തിന്
ഉപ്പ്- ആവശ്യത്തിനു
കായം- ഒരു നുള്ള്
വാളന്‍ പുളി – നെല്ലിക്കാ വലിപ്പത്തില്‍
കടുക്- ഒരു ടീസ്പൂണ്‍
മല്ലിയില -കുറച്ച്
പാകം ചെയ്യുന്ന വിധം
കടലപ്പരിപ്പ്, വറ്റല്‍മുളക്, കുരുമുളക് എന്നിവ ഒരു ചീനച്ചട്ടിയിലിട്ടു വറുക്കുക. ഇതില്‍ രണ്ടാമത്തെ ചേരുവകള്‍ കൂടി ചേര്‍ത്ത് വറുക്കുക. വരുത്തചേരുവകള്‍ മയത്തില്‍ അരച്ചെടുക്കുക. തുവരപ്പരിപ്പ് വേവിച്ചുവയ്ക്കുക. മുരിങ്ങക്കായ ചെറിയ കഷണണങ്ങള്‍ ആക്കിയതില്‍ മഞ്ഞള്‍, ഉപ്പ്, കായം, എന്നിവയില്‍ പുളിവെള്ളം ഒഴിച്ചു വേവിക്കുക. കഷ്ണം വെന്തുകഴിഞ്ഞാല്‍ അരപ്പ് ഒഴിക്കുക. ഇതില്‍ തുവരപ്പരിപ്പും ചേര്‍ത്ത് ചാറോടുകൂടി വാങ്ങിവയ്ക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ചേര്‍ക്കുക. മല്ലിയിലയും ചേര്‍ത്ത് ഉപയോഗിക്കാം. മുരിങ്ങയ്ക്കയുടെ ഉള്ളിലുള്ളഭാഗം തീയല്‍ വയ്ക്കാം.