ബാങ്കോക്ക്
തായ് ലന്‍ഡിലെ പ്രധാന നദിയായ ഛവോപ്രയായുടെ തീരത്തുള്ള മനോഹരമായ നഗരമാണ് ബാങ്കോക്ക്. രാജ്യത്തെ ഏറ്റവും ജനസംഖ്യ കൂടിയ ഈ നഗരം തായ് ലന്റിലെ തലസ്ഥാനം കൂടിയാണ്.
തായ് ഭാഷയില്‍ ക്രങ്ങ് തെപ് എന്നാണ് ബാങ്കോക്കിന്റെ പേര്. ലോക ടൂറിസം ഭൂപടത്തിലെ പ്രധാനപ്പെട്ട ഈ നഗരം വിനോദസഞ്ചാരത്തിലൂടെയാണ് കൂടുതലും വരുമാനം നേടുന്നത്. മനോഹരമായ ധാരാളം ക്ഷേത്രങ്ങളും മ്യൂസിയങ്ങളുമൊക്കെ ബാങ്കോക്കിലുണ്ട്. ബാങ്കോക്ക് നാഷണല്‍ മ്യൂസിയം, റോയല്‍ ബാര്‍ജ് നാഷണല്‍ മ്യൂസിയം, രാമാ ബ്രിഡ്ജ്, വാത്ത് അരുണ്‍-വാഥ് ഫോ ബുദ്ധക്ഷേത്രങ്ങള്‍, ഗ്രാന്‍ഡ് പാലസ് എന്നിവയൊക്കെ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.