ഫ്രെഡറിക്ക് ബാന്റിംഗ്
ലോകമെങ്ങുമുള്ള പ്രമേഹ രോഗികള്‍ ഫ്രെഡറിക്ക് ബാന്റിംഗ് എന്ന കനേഡിയന്‍ ശാസ്ത്രജ്ഞനോടു കടപ്പെട്ടിരിക്കുന്നു. ഇദ്ദേഹമാണ് ആദ്യമായി ഇന്‍സുലിന്‍ വേര്‍തിരിച്ചെടുത്തത്.1891-ല്‍ കാനഡയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ബാന്റിംഗ് ജനിച്ചത്. വൈദ്യശാസ്ത്ര ബിരുദ്ധമെടുത്ത ശേഷം ഒന്നാം ലോകമഹായുദ്ധത്തില്‍ മെഡിക്കല്‍ ഓഫീസറായി അദ്ദേഹം പ്രവര്‍ത്തിച്ചു. അക്കാലത്ത് പ്രമേഹരോഗം വന്നാല്‍ പതിയെ ആണെങ്കിലും മരണം ഉറപ്പായിരുന്നു.ബാന്റിംഗിന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പ്രമേഹവും പാന്ക്രിയാസ്ഗ്രന്ഥിയും തമ്മില്‍ എന്തോ ഒരു ബന്ധമുണ്ടെന്നു അക്കാലത്ത് വൈദ്യശാസ്ത്രജ്ഞര്‍ ഊഹിച്ചിരുന്നു. ഇതൊന്നും പരീക്ഷിക്കാന്‍ തന്നെ ബാന്റിംഗ് തീരുമാനിച്ചു.നായുടെ പാന്ക്രിയാസ്ഗ്രന്ഥിയുടെ നാളികള്‍ കെട്ടിയിട്ടാണ് ബാന്റിങ്ങിന്റെ പരീക്ഷണ൦ നടത്തിയത്. ടൊറന്റോ സര്‍വ്വകലാശാലയിലെ ഫിസിയോളജി പ്രൊഫസറായ ജെ.ജെ മക്ലിയോഡും ചാള്‍സ് ബെസ്റ്റും ബാസ്റിങ്ങിന്റെ പരീക്ഷണത്തില്‍ പങ്കാളികളായി, ഏറെ ശ്രമകരമായിരുന്ന ആ പരീക്ഷണം ഒടുവില്‍ വിജയിച്ചു. ആ ഹോര്‍മോണിന് അദ്ദേഹം ഇന്‍സുലിന്‍ എന്ന് പേരുമിട്ടു. 1922-ല്‍ ടൊറന്റോ ജനറല്‍ ആശുപത്രിയിലെ ഒരു രോഗിക്ക് ഇന്‍സുലിന്‍ നല്കി പരീക്ഷിക്കുകയും ചെയ്തു. ഇന്‍സുലിന്റെ കണ്ടുപിടിത്തത്തിനും അതിന്റെ കുത്തിവയ്പിലൂടെ പ്രമേഹരോഗം നിയന്ത്രിക്കാമെന്ന കണ്ടുപിടിത്തത്തിനും 1923-ലെ വൈദ്യശാസ്ത്ര നോബേല്‍ സമ്മാനം ബാന്റിങ്ങിനും മക്ലിയോടിനും ലഭിച്ചു. പരീക്ഷണത്തില്‍ പങ്കാളിയായ ബെസ്റ്റിനെ പുരസ്ക്കാരത്തിന് പരിഗണിക്കാതിരുന്നതില്‍ ബാന്റിങ്ങിനു വിഷമവും രോഷവും തോന്നി. ഒടുവില്‍ ബാന്റിംഗ് ചെയ്യ്തത് തനിക്ക് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് പകുതി ബെസ്റ്റിനു നല്കി. 1941-ല്‍ ഒരു വിമാനാപകടത്തില്‍ ബാന്റിംഗ് എന്ന പ്രതിഭാശാലി കൊല്ലപ്പെട്ടു.