ഫ്രാങ്ക്ഫട്ട്
ഏറ്റവുമധികം മ്യൂസിയങ്ങള്‍ ഉള്ള യൂറോപ്യന്‍ നഗരമാണ് ഫ്രാങ്ക്ഫട്ട്. ജര്‍മനിയിലെ ഹെസെ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണിത്. ജര്‍മനിയിലെ വമ്പന്‍ നഗരങ്ങളില്‍ അഞ്ചാമതുള്ള ഫ്രാങ്ക്ഫട്ട് റൈന്‍ നദിയുടെ പോഷകനദിയായ മെയ്ന്‍ നദീതീരത്ത് സ്ഥിതിചെയ്യുന്നു.
മുപ്പതിലധികം മ്യൂസിയങ്ങളാണ് ഫ്രാങ്ക്ഫട്ടിലുള്ളത്. ജര്‍മനിയിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരമാണിത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്, ജര്‍മന്‍ നാഷണല്‍ ലൈബ്രറി എന്നിവ ഈ നഗരത്തില്‍ സ്ഥിതിചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫട്ട് പുസ്തകമേള നടക്കുന്ന സ്ഥലമാണിത്.
സൈക്കിളിന്‍റെ ഉപയോഗം ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന നഗരങ്ങളിലൊന്നാണ് ഫ്രാങ്ക്ഫട്ട്. പൊതുജനങ്ങള്‍ക്കായി ഇവിടെ പാതയോരങ്ങളില്‍ സൈക്കിളുകള്‍ സൂക്ഷിച്ചിട്ടുണ്ട്.