ഫ്രഷ് ഫ്രൂട്ട് ഗാത്തോ
സ്പോഞ്ച് കേക്ക്- രണ്ട്
ക്രീം- 800 ഗ്രാം
പഞ്ചസാര- 150 ഗ്രാം
വാനിലാ എസ്സന്‍സ്- ഒന്നര ടീസ്പൂണ്‍
ആപ്പിള്‍- പകുതി
സപ്പോട്ട- ഒന്നര
തയ്യാറാക്കുന്ന വിധം
ക്രീമും പഞ്ചസാരയും കൂട്ടി ഒരുമിച്ച് കട്ടിയാകുന്നതു വരെ അടിക്കുക. വാനില എസന്‍സ് ഇതില്‍ ഒഴിച്ച് മാറ്റി വയ്ക്കുക. സ്പോഞ്ച് കേക്ക് ലെയറുകളായി മുറിച്ച് പഞ്ചസാര പാനി അതിനുമുകളില്‍ പുരട്ടുക. തയ്യാറാക്കിയ ക്രീമും അരിഞ്ഞപഴങ്ങളും അതിനുമുകളില്‍ പുരട്ടുക. ഓരോ ലെയറിനു മുകളിലും വയ്ക്കണം പഴങ്ങള്‍ വച്ച് കേക്ക് അലങ്കരിക്കാം.