പൂവിന്റെ ഘടന
ഓര്‍ക്കിഡ് പൂക്കളെ നെടുകെ രണ്ട് തുല്യഭാഗങ്ങളായി മുറിക്കാനാവും അവയ്ക്ക് മൂന്ന് ഉപദളങ്ങളും മൂന്നു ദളങ്ങളും ഉണ്ടാകും. പ്രധാന ദളം മറ്റുള്ളവയില്‍ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കും, താഴേക്ക് തൂങ്ങിനില്‍ക്കുന്ന പ്രധാന ദളത്തിനു തന്നെയായിരിക്കും ഏറ്റവും ഭംഗിയും ഈ ദളം ലിപ്പ് അഥവാ ലേബല്ലo എന്നറിയപ്പെടുന്നു, പൂക്കള്‍ പൂങ്കുലയോടു ചേര്‍ന്നുവരുന്ന ഭാഗം വിത്തായി മാറുന്ന വിധത്തില്‍ രൂപപ്പെട്ടിരിക്കുന്നു. ഈ ഭാഗം foot എന്നാണറിയപ്പെടുന്നത്.
ഓര്‍ക്കിഡുകളില്‍ പരാഗണം നടത്തുന്നത് പ്രാണികളാണ്. അതിനായി പല സൂത്രവിദ്യകളും ഓര്‍ക്കിഡുകള്‍ സ്വീകരിക്കാറുണ്ട്. ഫ്ലൂറസെന്റ് കളറുള്ള ദളങ്ങള്‍ സുഗന്ധം, പ്രാണികളെ അനുകരിക്കല്‍ എന്നിവയൊക്കെ പരാഗണം നടക്കാനായി ഓര്‍ക്കിഡ് പൂക്കള്‍ ചെയ്യുന്ന സൂത്രവിദ്യകളാണ്.
ലോകത്തിലെ ഏറ്റവും ചെറിയ വിത്തുകള്‍ ഓര്ക്കിഡിന്റേതാണ്. പോഡ് എന്നറിയപ്പെടുന്ന കായ്ക്കുള്ളില്‍ ചെറുതരികള്പോലെ ഇവ രൂപപ്പെടുന്നു. ലക്ഷക്കണക്കിന് വിത്തുകള്‍ രൂപപ്പെടുന്ന ഓര്‍ക്കിഡുകള്‍ വരെയുണ്ട്.cycnoches chloro chilon എന്ന ഓര്‍ക്കിഡിന്റെ പോഡിനുള്ളില്‍ 40 ലക്ഷം വിത്തുകളുണ്ടാകും, Aerides odorata എന്ന ഓര്‍ക്കിഡിന്റെ 34 ലക്ഷം വിത്തുകള്‍ ചേര്‍ന്നാലേ ഒരു ഗ്രാം ഭാരം വരൂ. anoectochilus imitans എന്ന ഓര്ക്കിഡിന്റേതാണ്, വലുപ്പം 6 മില്ലിമീറ്റര്‍.
പുഷ്പിതസസ്യങ്ങളുടെ വിത്തുകളില്‍ കാണപ്പെടാറുള്ള കരുതല്ഭക്ഷണമായ എന്‍ഡോസ്പേം ഓര്‍ക്കിഡ് വിത്തുകളിലില്ല. അതിനാല്‍ വിത്തുകള്‍ മുളയ്ക്കണമെങ്കില്‍ ഭക്ഷണവുമായി ചെറിയ ഫംഗസുകളെത്തണം, മൈക്കോറൈസ് എന്നയിനം ഫംഗസുകളാണ് ഓര്‍ക്കിഡുകള്‍ക്ക് വേണ്ട ലവണങ്ങള്‍ നല്‍കുന്നത്. ലക്ഷക്കണക്കിന് വിത്തുകളുണ്ടാകുമെങ്കിലും ഫംഗസുകളുടെ സഹായം അപൂര്‍വമായി മാത്രം കിട്ടുന്നതുകൊണ്ടാണ് ഓര്‍ക്കിഡുകളുടെ എണ്ണത്തില്‍ കുറവ് വരുന്നത്.