പഴം ഉണ്ണിയപ്പം
ഉണക്കലരി- 2ലിറ്റര്‍
പാളയം കോടന്‍ പഴം-20 എണ്ണം
വെളിച്ചെണ്ണ- ഒരു കിലോ
ശര്‍ക്കര- 2 കിലോ
ഉണ്ടാക്കുന്ന വിധം
അരി ഇടിച്ച് മാവെടുക്കണം, ശര്‍ക്കര അല്പം വെള്ളത്തിലിട്ട് പാവ് കാച്ചിയെടുക്കണം. പാവിനെ അരിപ്പയിലൊഴിച്ച് നല്ലവണ്ണം അരിച്ചെടുക്കുക. അരിച്ചെടുത്ത പാവ് വീണ്ടും അടുപ്പില്‍ വച്ച് നൂലു പാകമാകുമ്പോള്‍ ഇറക്കി വച്ച് മാവ് അതിലിടണം. പഴുത്ത പാളയംകോടന്‍ പഴം തൊലി കളഞ്ഞ് അതും ചേര്‍ത്ത് മാവ് നല്ലവണ്ണം കുഴയ്ക്കുക. മാവ് കുഴമ്പ് രൂപത്തിലാക്കണം.കാരച്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ മാവ് വെന്ത് വരുമ്പോള്‍ അച്ചില്‍ നിന്ന് പൊങ്ങിവരും അപ്പോള്‍ കണ്ണാപ്പ കൊണ്ട് കോരിയെടുത്ത് എണ്ണ വാര്‍ത്ത് ഉപയോഗിക്കാം മധുരം പോരാന്നുണ്ടെങ്കില്‍ പാവ് കൂടുതല്‍ ചേര്‍ക്കണം.