പച്ച കുരുമുളക് അച്ചാര്‍
പച്ചക്കുരുമുളക്
തണ്ടോടുകൂടി – കാല് കിലോ
ചെറുനാരങ്ങാ നീര്- 200 മില്ലി
കാന്താരിമുളക്- 50 ഗ്രാം
വെളുത്തുള്ളി- 100 ഗ്രാം
ഇഞ്ചി- 50 ഗ്രാം
ഉലുവ വറുത്തത്- 10 ഗ്രാം
കടുക്പരിപ്പ്- രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പ്- 100 ഗ്രാം
പാകം ചെയ്യുന്ന വിധം
പച്ചക്കുരുമുളക് നല്ലപോലെ കഴുകി തുണികൊണ്ട് തുടയ്ക്കുക. ഒരു ഈര്‍ക്കില്‍ കഷ്ണം കൊണ്ട് കുത്തി കുരുമുളകിന് ഇടയിലുള്ള അഴുക്കുകള്‍ കുത്തിയെടുക്കുക. ഇഞ്ചി ഒരിഞ്ച് നീളത്തില്‍ അരിഞ്ഞു വയ്ക്കുക. വെളുത്തുള്ളിയും പച്ചമുളകും കഴുകി വയ്ക്കുക. ഒരു പാത്രത്തില്‍ ചെറുനാരങ്ങാ നീര് ഒഴിച്ചുള്ള ബാക്കി ചേരുവകള്‍ ഒന്നിച്ചാക്കി വയ്ക്കുക. കുപ്പി നന്നായി കലക്കുക. ഇതില്‍ ചെറുനാരങ്ങാ നീര് ഒഴിക്കുക. പത്തു ദിവസത്തിനു ശേഷം എടുത്തുപയോഗിക്കാം.