ന്യൂഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാനനഗരമാണ് ന്യൂഡല്‍ഹി. 1911-ലാണ് ബ്രിട്ടീഷുകാര്‍ കല്‍ക്കട്ടയില്‍നിന്നും ന്യൂഡല്‍ഹിയിലേക്ക് ഇന്ത്യയുടെ തലസ്ഥാനം മാറ്റിയത്. റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍, ജന്തര്‍ മന്തര്‍ എന്നിങ്ങനെ പല ചരിത്രസ്മാരകങ്ങളും ഇവിടെയുണ്ട്, ബ്രിട്ടീഷ് വാസ്തു ശില്പിയായ എഡ്വിന്‍ ലുട്യന്‍സ് ആണ് ന്യൂഡല്‍ഹി നഗരം രൂപകല്പന ചെയ്തത്. ഡല്‍ഹിയിലൂടെ ഒഴുകുന്ന പ്രധാന നദിയാണ് യമുന. അന്തരീക്ഷമലിനീകരണത്തിന്‍റെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ഈ നഗരം.