നെയ്യപ്പം
ആവശ്യമായ സാധനങ്ങള്‍
പച്ചരി- 2 കിലോ
തേങ്ങാ- 4 മുറി
ശര്‍ക്കര- 4 കിലോ
നല്ല ജീരകം- 6 സ്പൂണ്‍
വെളിച്ചെണ്ണ(നെയ്യ്)- 750 മില്ലി
ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പച്ചരി വെള്ളത്തില്‍ കുതിര്‍ത്തെടുത്ത് ഇടിച്ച് പൊടിയാക്കി വയ്ക്കുക. ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. തേങ്ങയും, ജീരകവും അല്പം ഉപ്പും ചേര്‍ത്ത് അരയ്ക്കുക. ഒരു പാത്രത്തില്‍ എല്ലാംകൂടി കട്ടിപരുവത്തില്‍ കലക്കി വയ്ക്കുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി തിളച്ച് മറിയുമ്പോള്‍ തവി കൊണ്ട് കോരിയൊഴിക്കുക. മൊരിഞ്ഞ് പാകമാകുമ്പോള്‍ കോരിയെടുക്കുക.