CookingEncyclopedia

നാളികേര സിറപ്പ്

പുറം തൊലി ചെത്തിമാറ്റിയ നാളീകേര കാമ്പില്‍ നിന്ന് വേര്‍പെടുത്തിയെടുക്കുന്ന തേങ്ങാപ്പാലില്‍ അത്രയും അളവില്‍ പഞ്ചസാരയും 0.05% ശതമാനം വീര്യമുള്ള സിട്രിക് അമ്ലവും ചേര്‍ത്ത് ആവിയില്‍ തിളപ്പിക്കുന്നു. ആകെയുള്ള ഖര പദാര്‍ത്ഥങ്ങള്‍ 65 68 ശതമാനമാക്കുന്നതു വരെ ഈ മിശ്രിതം തിളപ്പിച്ച് കുറുക്കിയെടുക്കുന്നു. ഇങ്ങനെ തയ്യാറാക്കുന്ന സിറപ്പ് ടിന്നുകളില്‍ സൂക്ഷിക്കാം.