Encyclopedia

നാരകം

ചെറുനാരങ്ങ എന്ന് പരക്കേ അറിയപ്പെടുന്ന നാരകം നമ്മുടെ നാട്ടിലെ മികച്ച ഔഷധവൃക്ഷങ്ങളിലൊന്നാണ്. ശാഖോപശാഖകളായി വളരുന്ന ഈ ചെറുവൃക്ഷം എല്ലാക്കാലത്തും ഫലം നല്‍കുന്നു. ശീതളപാനിയം ഉണ്ടാക്കാനും അച്ചാറുണ്ടാക്കാനും നാം ചെറുനാരങ്ങ ധാരാളമായി ഉപയോഗിച്ചുവരുന്നു.

  വിറ്റാമിന്‍ സിയുടെ കലവറയാണ് നാരകം. കൂടാതെ വിറ്റാമിന്‍ എ, ബി എന്നിവയും ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്. ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ഛര്‍ദ്ദി, ശ്വാസംമുട്ട്, വേദന എന്നിവയെ ശമിപ്പിക്കാനും ഉത്തമ ഔഷധമായ നാരങ്ങാനീര് ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയ്ക്കും മികച്ചതാണ്.