Encyclopedia

ദൃശ്യ-ശ്രാവ്യ സംസ്കാര ദിനം

യുനെസ്കോ ആഹ്വാന പ്രകാരമുള്ള ഈ ദിനത്തിന്‍റെ പ്രധാന സന്ദേശം കാണുക, കേള്‍ക്കുക, പഠിക്കുക, എന്നതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ പല ചരിത്ര സംഭവങ്ങളും ചിത്രങ്ങളായും ശബ്ദരേഖകളായും വീഡിയോ ദൃശ്യങ്ങളായും ലഭ്യമാണ്.മുമ്പൊരിക്കലും ചരിത്രം ഇത്തരത്തില്‍ രേഖകളാക്കാന്‍ സാധിക്കുമായിരുന്നില്ല. മികച്ച കാഴ്ച സംസ്കാരം വളര്‍ത്തുകയും ചരിത്രരേഖകളുടെയും സംഭവങ്ങളുടെയും ദൃശ്യ-ശ്രാവ്യ രൂപങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുകയെന്ന സന്ദേശമാണ് ഈ ദിനത്തിന്‍റെ കാതല്‍.