CookingEncyclopediaFood

തെരളിയപ്പം

നാഴി പച്ചരി കുതിര്‍ത്ത് ഇടിച്ചെടുക്കണം. ഈ മാവില്‍ അര കിലോ ശര്‍ക്കരയും ഒരു തേങ്ങാ ചിരകിയതും ഏലയ്ക്കായും രണ്ടോ മൂന്നോ പാളയംകോടന്‍ പഴവും ചേര്‍ത്ത് കുഴയ്ക്കുക. വെള്ളമാകാതെ നോക്കണം. മാവ് കുഴമ്പ് രൂപത്തിലാക്കി തെരളിയിലയില്‍ വച്ച് നീളമുള്ള ഈര്‍ക്കിലില്‍ മാല പോലെ കോര്‍ത്ത് അപ്പച്ചെമ്പില്‍ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ തട്ടില്‍ മാലകള്‍ മടക്കി വച്ച് ആവിയില്‍ വേവിക്കണം. തെരളിയിലകുമ്പിള്‍ കോട്ടി ആ കുമ്പിളില്‍ മാവ് ഇട്ടും തെരളി ഉണ്ടാക്കാം.