EncyclopediaIndia

ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍

1888 സെപ്റ്റംബര്‍ 5 നു തമിഴ്നാട്ടിലെ തിരുത്തണിയില്‍ ജനിച്ചു. 1962 മേയ് 13 മുതല്‍ 1967 മേയ് 13 വരെ ആയിരുന്നു ഔദ്യോഗിക കാലാവധി. 1975 ഏപ്രില്‍ 17 നു അന്തരിച്ചു.

  സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി, രണ്ടു തവണ ഉപരാഷ്ട്രപതിയായ ആദ്യവ്യക്തി, ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി, ഇന്ത്യന്‍ രാഷ്ട്രപതിമാരില്‍ ഏറ്റവുമാദ്യം ഭാരതരത്ന ലഭിച്ച വ്യക്തി എന്നീ ബഹുമതികള്‍ സ്വന്തമായുണ്ട്. ഡോ സര്‍വേപ്പള്ളി രാധാകൃഷ്ണനു രണ്ടു തവണയായി 1952 മുതല്‍ 1962 വരെ രാഷ്ട്രപതിയുമായിരുന്നു.

  ഭാരതത്തിന്‌ തന്നെ മാതൃകയായ അധ്യാപകനായിരുന്നു ഡോ. രാധാകൃഷ്ണന്‍. ഡോ. രാധാകൃഷ്ണന്‍ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ചിന് ഒരു പ്രത്യേകതയുണ്ട്, അന്നാണ് അധ്യാപകദിനം അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ത്ഥമാണ് ഈ ദേശീയ ദിനാചരണം ആരംഭിച്ചത്.